KV Koshy
Producer
തിരുവല്ലായിക്കടുത്ത് വള്ളംകുളത്ത് ജനിച്ചു. ബി. എ. ബിരുദം എടുത്ത ശേഷം ബി. എല്‍. പരീക്ഷ പാസായി. വക്കീലായി ജീവിതം ആരംഭിച്ചെങ്കിലും ആ തൊഴിലുമായി പൊരുത്തപ്പെടുവാന്‍ സാധിക്കാതെ അഭിഭാഷക വൃത്തി ഉപേക്ഷിച്ചു. നാഷണല്‍ ആന്‍ഡ് ക്വയിലോൺ ബാങ്കിന്റെ ഏജന്റായി ജോലി സ്വീകരിച്ചു. 1938 -ൽ ബാങ്ക് ലിക്വിഡേറ്റ് ചെയ്തതിനു ശേഷം ഒരു സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ച് ഫിലിം വിതരണ വ്യവസായത്തിലേര്പ്പെട്ടു് കേരളത്തിലെ ആദ്യത്തെ ഫിലിം വിതരണ സ്ഥാപനമായ ഫിലിം ഡിസ്ട്രിബൂടിംഗ് കമ്പനി സ്ഥാപിച്ചു. നഷ്ടപ്പെട്ടും കഷ്ടപ്പെട്ടും പടിപടിയായി ഉയന്ന ശേഷം ചിത്രനിര്മ്മാണരംഗത്തു പ്രവേശിച്ചു. ശ്രീ. കുഞ്ചാക്കോയും ചേര്‍ന്ന് കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സ് എന്നാ ബാനറില്‍ നല്ലതങ്ക, ജീവിതനൌക, വിശപ്പിന്റെ വിളി എന്നീ ചിത്രങ്ങളും, സ്വന്തമായി ഫിലിം കോ ബാനറില്‍ പുത്രധര്‍മ്മം, ആത്മാര്‍പ്പണം എന്നീ ചിത്രങ്ങളും അസോഷിയേറ്റെഡ് പ്രോഡൂസേഴ്സ് പങ്കാളികളായി മൂന്നു ചിത്രങ്ങളും മലയാളത്തില്‍ നിര്‍മ്മിച്ചു. അക്കാലത്തെ പല പ്രമുഖ താരങ്ങളേയും സിനിമാ രംഗത്തു കൊണ്ടുവന്നത് ഇദ്ദേഹമാണ്. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രസിദ്ധീകരണമായ 'സിനിമ' തുടങ്ങിയതും കോശി സാറാണ്. മലയാള സിനിമയുടെ വളര്‍ച്ചയില്‍ സാരമായ പങ്കു വഹിച്ചിട്ടുള്ള ശ്രീ. കോശി ഹൃദ്രോഗം മൂലം നിര്യാതനായി. എന്റെ സിനിമാ സ്മരണകള്‍ എന്നൊരു ഗ്രന്ഥം ഇദ്ദേഹത്തിന്റേതായുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 7
Available Web Series : 0
Available Short Movies : 0